നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കളായ 70-ലധികം ഡോക്ടർമാർ. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.മെഡിക്കൽ മേഖലയിലെ മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഉടൻ ഒരു ഓർഡിനൻസ് കൊണ്ടുവരണമെന്ന് പത്മ പുരസ്‌കാര ജേതാക്കളായ ഡോക്ടർമാർ നിർദേശിച്ചു. ഡൽഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.