നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എന്‍ടിഎ
ന്യൂഡല്‍ഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ പത്തുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുക. 2025 ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷ നടക്കുക. നിശ്ചിത വിഷയങ്ങളില്‍ ജെ.ആര്‍.എഫ്. (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയായ നെറ്റിനും ഉള്ള പരീക്ഷയാണ് യു.ജി.സി. നെറ്റ്. ഇനി മുതല്‍ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷ കൂടിയാണിത്.