നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇസ്രയേലിൽ മിസൈൽ വർഷം; ടെൽ അവീവിലെ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു
ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. രണ്ടാം റൗണ്ട് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആദ്യ റൗണ്ടിൽ 100ലേറെ മിസൈലുകൾ ഇറാൻ തൊടുത്തതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ മിസൈലുകൾ വെടിവെച്ചിടാൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉത്തരവ് നൽകി.
ടെൽ അവീവിൽ രണ്ട് അക്രമികൾ നടത്തിയ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. അതേസമയം ഇറാന്റെ മിസൈലുകൾ അയൺ ഡോം തടുത്തിട്ടു. ഇസ്രയേലിൽ ഉടനീളം അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.