Monday, December 23, 2024 5:14 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. 8,700 രൂപയുടെ ഭക്ഷണം കഴിച്ചു, പിന്നാലെ സിഗരറ്റ് വലിച്ച് വരമെന്ന് പറഞ്ഞിറങ്ങിയ ദമ്പതികള്‍ പറ്റിച്ചെന്ന് പരാതി
8,700 രൂപയുടെ ഭക്ഷണം കഴിച്ചു, പിന്നാലെ സിഗരറ്റ് വലിച്ച് വരമെന്ന് പറഞ്ഞിറങ്ങിയ ദമ്പതികള്‍ പറ്റിച്ചെന്ന് പരാതി

International

8,700 രൂപയുടെ ഭക്ഷണം കഴിച്ചു, പിന്നാലെ സിഗരറ്റ് വലിച്ച് വരമെന്ന് പറഞ്ഞിറങ്ങിയ ദമ്പതികള്‍ പറ്റിച്ചെന്ന് പരാതി

October 24, 2024/International

8,700 രൂപയുടെ ഭക്ഷണം കഴിച്ചു, പിന്നാലെ സിഗരറ്റ് വലിച്ച് വരമെന്ന് പറഞ്ഞിറങ്ങിയ ദമ്പതികള്‍ പറ്റിച്ചെന്ന് പരാതി

സ്കോട്ട്ലൻഡിലെ ലാ ഡോൾസ് വിറ്റ റെസ്റ്റോറന്‍റില്‍ നിന്നും മൂക്കുമുട്ടെ ഭക്ഷണം കഴിച്ച ദമ്പതികള്‍ പണം കൊടുത്താതെ ഇറങ്ങി പോയി. പിന്നാലെ ദമ്പതികളുടെ വീഡിയോ പുറത്ത് വിട്ട് റെസ്റ്റോറന്‍റ് ജീവനക്കാര്‍. ഭക്ഷണം കഴിച്ച ശേഷം ദമ്പികള്‍ ബില്ലിനോടൊപ്പം തങ്ങളുടെ പേഴ്സ് വച്ചാണ് പോയത്, പക്ഷേ, ആ പേഴ്സില്‍ പണമൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തങ്ങള്‍ പുറത്ത് പോയി പുകവലിച്ച് വരാമെന്നാണ് ദമ്പതികള്‍ റെസ്റ്റോറന്‍റിലെ വെയ്റ്റര്‍മാരോട് പറഞ്ഞത്.

റെസ്റ്റോറന്‍റിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വിഭവങ്ങൾക്കും രണ്ട് മധുരപലഹാരങ്ങൾക്കും ഒരു സ്റ്റാർട്ടറുമാണ് ഇവര്‍ ഓർഡർ ചെയ്തത്. ഇരുവരും ആസ്വദിച്ച് ഭക്ഷണം കഴിച്ച ശേഷം പുറത്ത് പുകവലിക്കാൻ പോകുകയാണെന്ന് വെയ്റ്റര്‍മാരോട് പറഞ്ഞു. ബില്ല് തീർക്കാനായി എത്തുമെന്ന ധാരണയ്ക്കായി യുവതി പേഴ്സ് തന്‍റെ സീറ്റല്‍ ഉപേക്ഷിച്ചിരുന്നു. പിന്നാലെ ഇവര്‍ റെസ്റ്റോറന്‍റിലൂടെ പലതവണ, പല വഴിക്ക് നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പിന്നാലെ പണം അടയ്ക്കാതെ ഇരുവരും ഇറങ്ങിപോവുകയായിരുന്നുവെന്ന് റെസ്റ്റോറന്‍റ് ജീവനക്കാര്‍ പറയുന്നു. ഏറെ നേരം കഴിഞ്ഞും ഇരുവരെയും കാണാതായതോടെയാണ് റെസ്റ്റോറന്‍റ് ജീവനക്കാര്‍ പേഴ്സ് പരിശോധിച്ചത്. അപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നെന്ന് അവർ തിരിച്ചറിഞ്ഞത്. കാരണം പേഴ്സില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. റെസ്റ്റോറന്‍റ് ജീവനക്കാര്‍ പിന്നാലെ പോലീസിനെ ബന്ധപ്പെട്ടു. കഴിഞ്ഞ 20 തിയതിയാണ് സംഭവം നടന്നെതങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. യുകെയില്‍ അടുത്തകാലത്തായി സമാനമായ നിരവധി തട്ടിപ്പുകളാണ് രേഖപ്പെടുത്തിയത്. ഏതാനും നാള്‍ മുമ്പ് ഏട്ട് പേരടങ്ങിയ ഒരു കുടുംബം 34,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചശേഷം ബില്ല് കൊടുക്കാതെ മുങ്ങിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project