Monday, December 23, 2024 3:39 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. സഞ്ജുവാണ് പണി തന്നതെന്ന് മാര്‍ക്രം! തോല്‍വിക്കിടയിലും സഞ്ജുവിനെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍
സഞ്ജുവാണ് പണി തന്നതെന്ന് മാര്‍ക്രം! തോല്‍വിക്കിടയിലും സഞ്ജുവിനെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍

Sports

സഞ്ജുവാണ് പണി തന്നതെന്ന് മാര്‍ക്രം! തോല്‍വിക്കിടയിലും സഞ്ജുവിനെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍

November 9, 2024/Sports

സഞ്ജുവാണ് പണി തന്നതെന്ന് മാര്‍ക്രം! തോല്‍വിക്കിടയിലും സഞ്ജുവിനെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍

ര്‍ബന്‍: ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന താരമായതോടെ സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ന്നു. ആദ്യം ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കതിരെ ആദ്യ ടി20യിലുമാണ് സഞ്ജു സെഞ്ചുറി നേടുന്നത്. ഇന്നലെ 50 പന്തില്‍ 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. സഞ്ജുവാണ് ദക്ഷിണാഫ്രിക്കയ്ക്ക് പണി തന്നതെന്ന് പറയുകയാണ് മാര്‍ക്രം. മത്സരശേഷം സംസാരിക്കുകയായിരുന്നു മാര്‍ക്രം. ക്യാപ്റ്റന്റെ വാക്കുകള്‍... ''ടോസ് നേടിയിട്ടും ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനം പിഴച്ചെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് മികച്ച തുടക്കം വേണമായിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല, അവിടെയാണ് മത്സരം കൈവിട്ടതും. സഞ്ജു അവിശ്വസനീയമായി ബാറ്റ് ചെയ്തു. ഞങ്ങളുടെ ബൗളര്‍മാരെ തുടക്കം മുതല്‍ സമ്മര്‍ദത്തിലാക്കി. സഞ്ജുവിനെ പുറത്താക്കാനുള്ള പദ്ധതികളൊന്നും ഫലം കണ്ടില്ല. സഞ്ജുവിന് ലഭിച്ചത് പോലൊരു തുടക്കം ലഭിച്ചാല്‍ പിന്നെ പുറത്താക്കാന്‍ ബുദ്ധിമുട്ടാണ്. ഏറെ പ്രശംസയര്‍ഹിക്കുന്ന ഇന്നിംഗ്‌സായിരുന്നു സഞ്ജുവിന്റേത്.'' മാര്‍ക്രം പറഞ്ഞു.രണ്ടാം ടി20യെ കുറിച്ചുള്ള പദ്ധതികളെ കുറിച്ചും മാര്‍ക്രം സംസാരിച്ചു. ''ഈ മത്സരത്തില്‍ നിന്നുള്ള പോസിറ്റീവ്‌സ് ഉള്‍കൊണ്ടുകൊണ്ട് മുന്നോട്ട് പോവും. എവിടെയാണ് മെച്ചപ്പെടാന്‍ കഴിയുകയെന്ന് ആലോചിക്കും.'' രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project