Monday, December 23, 2024 3:34 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. സഞ്ജു ഇല്ല, മറ്റൊരു മലയാളി താരം ടീമില്‍! റുതുരാജ് നയിക്കും, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അറിയാം
സഞ്ജു ഇല്ല, മറ്റൊരു മലയാളി താരം ടീമില്‍! റുതുരാജ് നയിക്കും, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അറിയാം

Sports

സഞ്ജു ഇല്ല, മറ്റൊരു മലയാളി താരം ടീമില്‍! റുതുരാജ് നയിക്കും, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അറിയാം

October 22, 2024/Sports

സഞ്ജു ഇല്ല, മറ്റൊരു മലയാളി താരം ടീമില്‍! റുതുരാജ് നയിക്കും, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അറിയാം

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമീനെ റുതുരാജ് ഗെയ്കവാദ് നയിക്കും. ഓസ്‌ട്രേലിയ എ ടീമിനെതിരെ രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കെത്തുന്ന ഇന്ത്യയുടെ സീനിയര്‍ ടീമിനെതിരെ ഒരു ത്രിദിന മത്സരവും കളിക്കും. ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ സന്നാഹ മത്സരമെന്ന നിലയിലാണിത്. ഈ മാസം 31നാണ് ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ആദ്യ മത്സരം. നവംബര്‍ ഏഴിന് രണ്ടാം മത്സരം ആരംഭിക്കും. നവംബര്‍ 15ന് ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരെ ത്രിദിന ഇന്‍ട്രാ സ്‌ക്വാഡ് മത്സരം. ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കുന്നതില്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമില്‍ ഇടം നേടി. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ എ ടീം: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവദത്ത് പടിക്കല്‍, റിക്കി ഭുയി, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യാഷ് ദയാല്‍, നവ്ദീപ് സൈനി, മാനവ് സുതാര്‍, തനുഷ് കൊട്ടിയാന്‍.

കഴിഞ്ഞ മാസം നടന്ന ദുലീപ് ട്രോഫിയില്‍ ഗെയ്ക്വാദ് ഇന്ത്യ സിയെ നയിച്ചിരുന്നു. ടീമിനെ രണ്ടാം സ്ഥാനത്തേക്ക് നയിക്കന്‍ റുതുരാജിന് സാധിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി സീസണില്‍, മുംബൈയ്ക്കെതിരായ 145 ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്ന് 231 റണ്‍സാണ് അദ്ദേഹം നേടിയത്. അഭിമന്യൂ ദുലീപ് ട്രോഫിയില്‍ മൂന്നാം സ്ഥാനക്കാരനായ ഇന്ത്യ ബിയെ നയിച്ചിരുന്നു. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടുകയും ചെയ്തു. അഞ്ച് ടെസ്റ്റുകളുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുവരും ബാക്ക് അപ്പ് താരങ്ങള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

2023-24 സീസണിലെ രഞ്ജി ട്രോഫിയിലും 2024 ദുലീപ് ട്രോഫിയിലും ടോപ് സ്‌കോററായ ആന്ധ്രയുടെ റിക്കി ഭുയി, തമിഴ്നാട് ബാറ്റര്‍ ബാബ ഇന്ദ്രജിത്തും ടീമിനൊപ്പമുണ്ട്. ദേവദത്ത് മധ്യനിരയില്‍ കളിക്കും. ഇഷാന്‍ കിഷനൊപ്പം അഭിഷേക് പോറലും വിക്കറ്റ് കീപ്പറായി ടീമിലെത്തി. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യാഷ് ദയാല്‍, നവ്ദീപ് സൈനി എന്നിവരാണ് പേസര്‍മാര്‍. അടുത്തിടെ ടി20 അരങ്ങേറ്റം കുറിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project