Monday, December 23, 2024 5:14 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Health
  3. ശ്രദ്ധിക്കുക... ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
ശ്രദ്ധിക്കുക... ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്

Health

ശ്രദ്ധിക്കുക... ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്

December 10, 2024/Health

ശ്രദ്ധിക്കുക... ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്


ചെമ്പ് അമിതമായി ശരീരത്തില്‍ ചെന്നാല്‍ എന്ത് സംഭവിക്കും?

മുതലേയുള്ള ശീലമാണ്. ചെമ്പ് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യവുമാണ്. ശരീരത്തിന് അത്യാവശ്യമായ ധാതുക്കളില്‍ ഒന്നാണ് ചെമ്പ്. ചുവന്ന രക്താണുക്കളുടെ രൂപീകരണം, രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തല്‍, നാഡികളുടെ പ്രവര്‍ത്തനം ഇവയെ എല്ലാം ചെമ്പ് സ്വാധീനിക്കുന്നു. ചെമ്പ് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെളളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോഴും അതിനൊരു മറുപുറമുണ്ടെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എന്തൊക്കെയാണ് ചെമ്പ് പാത്രത്തില്‍ വെളളം സൂക്ഷിച്ച് വെച്ച് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം,

എന്താണ് കോപ്പര്‍ ടോക്‌സിസിറ്റി
ചെമ്പ് അധികമായി ഉള്ളില്‍ ചെല്ലുന്നത് കോപ്പര്‍ ടോക്‌സിസിറ്റി എന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തില്‍ അമിതമായ ചെമ്പ് അടിഞ്ഞുകൂടുകയും അത് ശാരീരിക പ്രക്രീയകളെ ബാധിക്കുകയും ചെയ്യുമ്പോളാണ് ചെമ്പ് വിഷാംശമായി എന്ന് പറയേണ്ടത്.

പേശികളുടെ ബലഹീനതയ്‌ക്കൊപ്പം ഓക്കാനം,ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം,അതിത ദേഷ്യം എന്നിവയുണ്ടാകാം. ഇനി കാര്യങ്ങള്‍ മോശമാവുകയാണെങ്കില്‍ ക്ഷീണം, നീര്‍വീക്കം, വൃക്കയുടെ പ്രവര്‍ത്തന തകരാറുകള്‍, വായില്‍ ചെമ്പിന്റെ രുചി ഉളളതായി തോന്നുക എന്നിവയൊക്കെ അനുഭവപ്പെടാം.

ചെമ്പ് പാത്രങ്ങളില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെമ്പ് പാത്രങ്ങളില്‍ നിന്നുളള വെള്ളം ആരോഗ്യകരമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ചെമ്പ് പാത്രത്തില്‍ 6-8 മണിക്കൂറില്‍ കൂടുതല്‍ വെള്ളം സൂക്ഷിക്കരുത്, ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഈ വെള്ളം കുടിക്കാം.
നാരങ്ങയും ഉപ്പും ഉപയോഗിച്ച് ദിവസവും ചെമ്പ് പാത്രം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക
അസിഡിക് ദ്രാവകങ്ങളോ ഉപ്പിട്ട ദ്രാവകങ്ങളോ ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കരുത്

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project