Monday, December 23, 2024 4:50 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. വാക്ക്-ഇൻ ഓവനിൽ കുടുങ്ങി മരിച്ച 19 -കാരിയുടെ കുടുംബത്തിനായി മണിക്കൂറുകള്‍ കൊണ്ട് ശേഖരിച്ചത് ഒരു കോടി രൂപ
വാക്ക്-ഇൻ ഓവനിൽ കുടുങ്ങി മരിച്ച 19 -കാരിയുടെ കുടുംബത്തിനായി മണിക്കൂറുകള്‍ കൊണ്ട് ശേഖരിച്ചത് ഒരു കോടി രൂപ

International

വാക്ക്-ഇൻ ഓവനിൽ കുടുങ്ങി മരിച്ച 19 -കാരിയുടെ കുടുംബത്തിനായി മണിക്കൂറുകള്‍ കൊണ്ട് ശേഖരിച്ചത് ഒരു കോടി രൂപ

October 26, 2024/International

വാക്ക്-ഇൻ ഓവനിൽ കുടുങ്ങി മരിച്ച 19 -കാരിയുടെ കുടുംബത്തിനായി മണിക്കൂറുകള്‍ കൊണ്ട് ശേഖരിച്ചത് ഒരു കോടി രൂപ

കാനഡയിലെ വാൾമാൾട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഔട്ട്ലെറ്റുകളിലൊന്നിലെ വാക്ക്-ഇൻ ഓവനിൽ കുടുങ്ങി മരിച്ച ജീവനക്കാരി ഗുർസിമ്രാൻ കൗറിന്‍റെ (19) ധനസമാഹരണ കാമ്പയിൻ ഒരു കോടിയിലധികം രൂപ സമാഹരിച്ചു. മാരിടൈം സിഖ് സൊസൈറ്റിയാണ് ഗുർസിമ്രന്‍റെ കുടുംബത്തിനായി 'ഗോ ഫണ്ട് മി' കാമ്പയിൻ സംഘടിപ്പിച്ചത്. തുടക്കത്തിൽ 50,000 സിഎഡി (60.78 ലക്ഷത്തിലധികം രൂപ) എന്ന നിരക്കിൽ ആരംഭിച്ച ഫണ്ട് ശേഖരണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർത്തിയായി. ശരവേഗത്തിലുള്ള ധനസമാഹരണം ഉദ്ദേശിച്ചതിന്‍റെ ഇരട്ടിത്തുക ശേഖരിച്ചെന്ന് സംഘാടകര്‍ അറിയിച്ചു.

കാനഡയിലെ ഹാലിഫാക്സിലെ വാൾമാർട്ട് സ്റ്റോറിൽ അമ്മയോടൊപ്പം ജോലി ചെയ്യുകയായിരുന്നു ഗുർസിമ്രാൻ. ഒക്ടോബർ 19 ന് ഗുർസിമ്രന്‍റെ അമ്മ അവളെ കാണാതെ വിഷമിക്കുകയും പിന്നാലെ മാനേജർമാരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കടയുടെ വാക്ക്-ഇൻ ഓവനിൽ കത്തിക്കരിഞ്ഞ നിലയിൽ അവളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണ കാരണം എന്താണെന്നോ എങ്ങനെയായിരുന്നെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഹാലിഫാക്സ് റീജിയണൽ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഗുർസിമ്രാന്‍ കൌറും അമ്മയും കാനഡയിലേക്ക് കുടിയേറിയത്. രണ്ട് വര്‍ഷമായി അമ്മയും മകളും വാൾമാര്‍ട്ടിന്‍റെ സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. അതേസമയം ഗുര്‍സിമ്രാന്‍റെ അച്ഛനും സഹോദരനും ഇന്ത്യയിലേക്ക് തിരിച്ച് വന്നിരുന്നു. ഇവരെ എത്രയും പെട്ടെന്ന് കാനഡിയിലേക്കാനുള്ള വഴികള്‍ നോക്കുകയാണെന്ന് കാനഡയിലെ മാരിടൈം സിഖ് സമൂഹത്തിലെ ബൽബീർ സിംഗ് സിബിസിയോട് പറഞ്ഞു. അതേസമയം ഗുര്‍സിമ്രാന്‍റെ മരണത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ അവര്‍ ജോലി ചെയ്ത ഔട്ട്ലെറ്റ് അപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project