നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിലാണ് അപകടം ഉണ്ടായത്. രണ്ടുപേരും റോഡ‍് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ വാഹനം ഇടിക്കുകയായിരുന്നു.
ഇവര്‍ രണ്ടുപേരും സഹമില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറപ്പിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസം മുമ്പാണ് സുനിത റാണി നാട്ടില്‍ നിന്ന് മടങ്ങിയത്. ഭര്‍ത്താവ്: എൻ.സി.സുഭാഷ് (കടമ്പൂർ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമാണ്) മകൻ: സൂരജ്. പിതാവ്: ഗോപാലൻ ആചാരി. മാതാവ്: രത്നമ്മ.