Monday, December 23, 2024 3:53 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇനി ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇനി ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

Sports

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇനി ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

December 10, 2024/Sports

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇനി ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ


ബോർഡർ-​ഗാവസ്കർ ട്രോഫി 4-1ന് വിജയിച്ചാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ബോർഡർ-​ഗാവസ്കർ ടോഫ്രിയിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഓസ്ട്രേലിയയാണ് രണ്ടാമത്. 2023-25 ചാംപ്യൻഷിപ്പിന്റെ ഭൂരിഭാ​ഗം സമയവും ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യയ്ക്ക് മുന്നിൽ ഇനി ഏതാനും മാർ​ഗങ്ങളുണ്ട്.

ബോർഡർ-​ഗാവസ്കർ ട്രോഫി 4-1ന് വിജയിച്ചാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താം. അതിനായി പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയ്ക്ക് വിജയിക്കണം. പരമ്പര 3-1ന് വിജയിച്ചാലും ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താം. 3-2നാണ് ഇന്ത്യ പരമ്പര വിജയിക്കുന്നതെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്ക ഒരു വിജയമെങ്കിലും നേടണം. ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ശ്രീലങ്ക ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് വിജയിക്കണം.

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ 2-3ന് ഇന്ത്യ പരാജയപ്പെട്ടാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ കൂടുതൽ ദുർഘടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്താൻ 2-0ത്തിന് വിജയിക്കുകയും ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഓസ്ട്രേലിയ ഒരു ടെസ്റ്റ് എങ്കിലും വിജയിക്കുകയും വേണം.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project