Monday, December 23, 2024 4:00 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിൾ കാണുമ്പോൾ സന്തോഷം, ഞങ്ങൾ ഇതേ ബ്രാൻഡ് ക്രിക്കറ്റ് തുടരും; ടെംബ ബാവുമ
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിൾ കാണുമ്പോൾ സന്തോഷം, ഞങ്ങൾ ഇതേ ബ്രാൻഡ് ക്രിക്കറ്റ് തുടരും; ടെംബ ബാവുമ

Sports

ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിൾ കാണുമ്പോൾ സന്തോഷം, ഞങ്ങൾ ഇതേ ബ്രാൻഡ് ക്രിക്കറ്റ് തുടരും; ടെംബ ബാവുമ

December 10, 2024/Sports

ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിൾ കാണുമ്പോൾ സന്തോഷം, ഞങ്ങൾ ഇതേ ബ്രാൻഡ് ക്രിക്കറ്റ് തുടരും; ടെംബ ബാവുമ


ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 109 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ടീം നായകൻ തെംബ ബാവുമ. ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന താരങ്ങൾ രണ്ട് ടീമിലും ഉണ്ടായിരുന്നു. അപൂർവ്വമായാണ് അഞ്ച് ദിവസത്തിലേക്ക് നീളുന്ന ടെസ്റ്റ് മത്സരങ്ങളിൽ വിജയസാധ്യതകൾ ഇരുടീമുകൾക്കുമായി മാറി മറിയുന്നത്. ചിലപ്പോഴൊക്കെ ദക്ഷിണാഫ്രിക്കൻ ടീമിന് അനുകൂലമായിരുന്നു മത്സരം. എന്നാൽ ശ്രീലങ്ക വിജയിക്കുമെന്ന് തോന്നിച്ച സമയവും ഉണ്ടായി. രണ്ടാം ടെസ്റ്റിന് ശേഷം തെംബ ബാവുമ പറഞ്ഞു.

ഇതിനൊപ്പം ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ സൗത്താഫ്രിക്ക ഒന്നാമതെത്തിയതിലും ബാവുമ പ്രതികരിച്ചു. ഇപ്പോഴത്തെ പോയിന്റ് ടേബിളിൽ ഞങ്ങൾ ഒന്നാമതെത്തിയത് കാണുമ്പോൾ സന്തോഷമുണ്ട്. രണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ഞങ്ങൾ ഒന്നാമതെത്തിയിരിക്കുകയാണ്. ഇതുപോലെയുള്ള നല്ല ക്രിക്കറ്റ് തുടരാനാണ് ഞങ്ങളുടെ ശ്രമം. ബാവുമ പറഞ്ഞത് ഇങ്ങനെ.

പരമ്പരയിൽ മികച്ച പ്രകടനമാണ് ബാവുമ ബാറ്റുകൊണ്ടും നടത്തിയത്. പരമ്പരയിലെ നാല് ഇന്നിം​ഗ്സുകളിൽ നിന്നായി ദക്ഷിണാഫ്രിക്കൻ നായകൻ 327 റൺസ് നേടി. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും സഹിതമാണ് ബാവുമയുടെ പ്രകടനം.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 109 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിം​ഗ്സിൽ 358 റൺസെടുത്തു. മറുപടി പറഞ്ഞ ശ്രീലങ്ക ആദ്യ ഇന്നിം​ഗ്സിൽ 328 റൺ‌സിൽ എല്ലാവരും പുറത്തായി. 30 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. രണ്ടാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക 317 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ശ്രീലങ്കൻ വിജയലക്ഷ്യം 348 റൺസായി. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ 238 റൺസിൽ ശ്രീലങ്കയുടെ എല്ലാവരും പുറത്തായി..


ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ ദക്ഷിണാഫ്രിക്ക ഒന്നാമതായി. ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25ൽ 10 മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project