നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കോപ്പ അമേരിക്കയിൽ വീണ്ടും ചാമ്പ്യന്മാരായി അർജന്റീന. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 112-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയ ഗോൾ എത്തിയത്. ലൗട്ടാറോ മാർട്ടിനസാണ് രക്ഷകനായി എത്തിയത്. നിശ്ചിത സമയത്തും ഇരു ടീമും ഗോൾ നേടാതെ വന്നതോടകൂടിയാണ് എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നത്. തുടർച്ചയായ രണ്ടാം കോപ്പ കിരീട നേട്ടമാണ് അർജന്റീനക്ക്.നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മത്സരവീര്യം കളയാതെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയായിരുന്നു. എന്നാൽ ഒടുവിൽ കിരീടം മെസിക്കും സംഘവും നേടി.