നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയന്‍സ് കമ്പനി
പ്രമുഖ ജനിതകശാസ്ത്ര ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്, ഒന്നിലധികം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. കാന്‍സര്‍സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധനാ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്. കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷന്‍ പ്രൊഫൈലിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ലളിതമായ രക്ത സാമ്പിളാണ് കാന്‍സര്‍ സ്‌പോട്ട് ഉപയോഗപ്പെടുത്തുന്നത്. രക്തത്തിലെ കാന്‍സറിന്റെ ഡിഎന്‍എ മെഥിലേഷന്‍ സിഗ്‌നേച്ചറുകള്‍ തിരിച്ചറിയാന്‍ ജെനോം സീക്വന്‍സിംഗും വിശകലന പ്രക്രിയയും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ സാധ്യമാകുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു. കാന്‍സര്‍ സ്‌ക്രീനിങ്ങില്‍ നിര്‍ണായക സ്വാധീനമാകാന്‍ ഇതിന് കഴിഞ്ഞേക്കും.