നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാരീസ് ഒളിമ്ബിക്‌സിലെ മത്സരത്തിനുശേഷം സെല്‍ഫി എടുത്ത ഉത്തരകൊറിയൻ ടേബിള്‍ ടെന്നീസ് വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കാം.
എതിരാളികള്‍ക്കൊപ്പം പോഡിയത്തില്‍ നിന്ന് "ചിരിച്ചതിന്" ആണ് നടപടി ഉണ്ടാകാൻ സാധ്യത.
ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള അത്‌ലറ്റുകളുടെ കൂടെ നിന്നുള്ള ഒരു ഫോട്ടോയില്‍ പുഞ്ചിരിച്ചതിനാണ് ശിക്ഷ ഉണ്ടാവുക. ടെലിഗ്രാഫ് പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളുടെ സൗഹാർദ്ദത്തിലുള്ള ഫോട്ടോ പുറത്തു വന്ൻ നിമിഷം തന്നെ ലോകമെമ്ബാടും വൈറലായിരുന്നു.പക്ഷെ ആഗസ്റ്റ് 15-ന് നാട്ടിലെത്തിയതുമുതല്‍, ഉത്തരകൊറിയൻ ടീം ഒരു മാസത്തെ "ശുദ്ധീകരണത്തിന്" വിധേയരാകുകയാണ്, എന്ന് ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു. അവരില്‍ അവശേഷിക്കുന്ന "സോഷ്യലിസ്റ്റ് ഇതര" സംസ്കാരത്തിന്റെ സ്വാധീനത്തില്‍ നിന്ന് കളിക്കാരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തിന്റെ കായിക മന്ത്രാലയം നടത്തുന്ന മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യയശാസ്ത്ര വിലയിരുത്തല്‍ പ്രക്രിയയാണ് ഇത്തരമൊരു "ശുദ്ധീകരണം" എന്നാണ് റിപ്പോർട്ട്.
ഒളിമ്ബിക്‌സില്‍ ദക്ഷിണ കൊറിയക്കാരുമായോ മറ്റ് വിദേശ അത്‌ലറ്റുകളുമായോ ഇടപഴകരുതെന്നും അനന്തരഫലങ്ങള്‍ നേരിടേണ്ടി വരരുതെന്നും ഉത്തര കൊറിയൻ അത്‌ലറ്റുകള്‍ക്ക് "പ്രത്യേക നിർദ്ദേശങ്ങള്‍" നല്‍കിയതായി റിപ്പോർട്ടുണ്ട്. കളിക്കാർ സെൻട്രല്‍ പാർട്ടിയുടെ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിപ്പെരുമറിയാല്‍ അവർക്ക് പിഴ ചുമത്താം.
2010 ലെ ലോകകപ്പില്‍ ഉത്തര കൊറിയയുടെ ഫുട്ബോള്‍ ടീം ഒരു ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, അവർ പരസ്യമായി ശാസിക്കുകയും "ആറ് മണിക്കൂർ നീണ്ട വിമർശനം" സഹിക്കേണ്ടി വരികയും ചെയ്തുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഈ ടീമിന്റെ പരിശീലകനെ ആ സ്ഥാനത്ത് നിന്നും പുറത്താക്കി നിർമാണ ജോലികളിലേക്ക് മാറ്റിയിട്ടുണ്ട്