നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
Immunity Foods: ആരോഗ്യമുളള ശരീരത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കുക എന്നത്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കാന്‍ പ്രതിരോധശേഷി കൂടിയേ തീരൂ. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ പ്രതിരോധശേഷി ഇല്ലാതാക്കിയേക്കാം. അത്തരത്തില്‍ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. പഞ്ചസാര - പഞ്ചസാര അമിതമായി കഴിക്കുന്നത് രക്തത്തിലെ ശ്വേത രക്താണുക്കള്‍ അഥവാ ഡബ്ലൂബിസിയെ (WBC) ദുര്‍ബലമാക്കാം. തന്മൂലം ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കുമെതിരെ പോരാടാന്‍ കഴിയാതെ വരികയും രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുകയും ചെയ്യാം. പ്രൊസസ്ഡ് ഫുഡ് - സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇതോടൊപ്പം ധാരാളം കൃത്രിമമായ പ്രിസര്‍വേറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷിയെ ദോഷമായി ബാധിക്കാം.