Monday, December 23, 2024 5:26 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശങ്ക; പുതിയ നീക്കം തിരിച്ചടി, സ്റ്റുഡന്‍റ് പെർമിറ്റ് നിബന്ധനകൾ കടുപ്പിക്കാൻ കാനഡ.
ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശങ്ക; പുതിയ നീക്കം തിരിച്ചടി, സ്റ്റുഡന്‍റ് പെർമിറ്റ് നിബന്ധനകൾ കടുപ്പിക്കാൻ കാനഡ.

International

ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശങ്ക; പുതിയ നീക്കം തിരിച്ചടി, സ്റ്റുഡന്‍റ് പെർമിറ്റ് നിബന്ധനകൾ കടുപ്പിക്കാൻ കാനഡ.

September 22, 2024/International

ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശങ്ക; പുതിയ നീക്കം തിരിച്ചടി, സ്റ്റുഡന്‍റ് പെർമിറ്റ് നിബന്ധനകൾ കടുപ്പിക്കാൻ കാനഡ.


കാനഡയിലേക്ക് പോകാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകുകയാണ് പുതിയ നീക്കങ്ങള്‍.
ടൊറന്‍റോ: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി വിസയും വര്‍ക്ക് പെര്‍മിറ്റും ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കടുപ്പിക്കാനൊരുങ്ങി കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കനേഡിയന്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു.
വിസ നല്‍കുന്നത് കുറച്ചു കൊണ്ട് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനാണ് കാനഡ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഈ വര്‍ഷം കാനഡ വിദേശ വിദ്യാര്‍ത്ഥി പെര്‍മിറ്റില്‍ 35 ശതമാനം കുറവാണ് നല്‍കുന്നത്. അടുത്ത വര്‍ഷം ഇതില്‍ 10 ശതമാനം വീണ്ടും കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിട്ടുള്ളത്.
കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനം തിരിച്ചടിയാകും.

കുടിയേറ്റം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണെന്നും എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുകയും വിദ്യാര്‍ത്ഥികളെ മുതലെടുക്കുകയും ചെയ്യുന്നവരുമുണ്ട്. ഇത് തിരിച്ചടിയാണെന്നും അതിനാലാണ് പുതിയ നടപടിയെന്നുമാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

2023ല്‍ 5,09,390 പേര്‍ക്കാണ് ഇന്‍റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റ് കാനഡ നല്‍കിയത്. 2024ല്‍, ഈ ഏഴുമാസത്തിനിടെ 1,75,920 ഇന്‍റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റ് നല്‍കി. 2025ല്‍ ഇത് 4,37,000 ആക്കുകയാണ് ലക്ഷ്യം.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project