Monday, December 23, 2024 3:57 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. ഇന്ത്യയെ കളി പഠിപ്പിച്ച് ന്യൂസീലന്‍ഡ്, കോണ്‍വേയ്ക്ക് അര്‍ധ സെഞ്ചുറി, ഒന്നാമിന്നിങ്‌സ് ലീഡ്
ഇന്ത്യയെ കളി പഠിപ്പിച്ച് ന്യൂസീലന്‍ഡ്, കോണ്‍വേയ്ക്ക് അര്‍ധ സെഞ്ചുറി, ഒന്നാമിന്നിങ്‌സ് ലീഡ്

Sports

ഇന്ത്യയെ കളി പഠിപ്പിച്ച് ന്യൂസീലന്‍ഡ്, കോണ്‍വേയ്ക്ക് അര്‍ധ സെഞ്ചുറി, ഒന്നാമിന്നിങ്‌സ് ലീഡ്

October 18, 2024/Sports

ഇന്ത്യയെ കളി പഠിപ്പിച്ച് ന്യൂസീലന്‍ഡ്, കോണ്‍വേയ്ക്ക് അര്‍ധ സെഞ്ചുറി, ഒന്നാമിന്നിങ്‌സ് ലീഡ്

ബെംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കിയ ന്യൂസീലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് 134 റണ്‍സ് ലീഡായി.

ഇന്ത്യയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ ശ്രദ്ധയോടെയായിരുന്നു കിവീസിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ടോം ലാഥമും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് കിവീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ്ങില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 49 പന്തില്‍ 15 റണ്‍സെടുത്ത ലാഥമിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

73 പന്തില്‍ 33 റണ്‍സെടുത്ത വില്‍ യങ്ങിനെ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു. 105 പന്തില്‍ 91 റണ്‍സെടുത്ത ശേഷമാണ് ഡെവോണ്‍ കോണ്‍വേ പുറത്തായത്. അശ്വിനാണ് വിക്കറ്റ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് എല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് ഒന്നാമിന്നിങ്‌സില്‍ കണ്ടത്. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്‍ക്കും കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. ഒന്നാം ഇന്നിങ്സില്‍ വെറും 46 റണ്‍സിന് ഇന്ത്യന്‍ ടീം കൂടാരം കയറി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. നാട്ടില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറും. ഹെന്റി വെറും 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒറുര്‍ക്ക് 22 റണ്‍സിന് നാലു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ടിം സൗത്തി സ്വന്തമാക്കി.

20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പന്തിനെ കൂടാതെ 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) എന്നിവര്‍ക്കാര്‍ക്കും തന്നെ കിവീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project