നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യ-ബംഗ്ലാദേശ് ടി 20: പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പര വരുതിയിലാക്കി ഇന്ത്യ. ഡല്‍ഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 86 റണ്‍സിനാണ് ബംഗ്ലാ കടുവകളെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 222 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുമ്പില്‍ വെച്ചത്. എന്നാല്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു. 39 ബോളില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 41 റണ്‍സെടുത്ത മഹമ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221. ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും. പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയില്‍ മൂന്നാം മത്സരത്തില്‍ മറ്റു താരങ്ങള്‍ക്ക് കൂടി അവസരം നല്‍കിയേക്കും.