നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'ലഹരി നിറച്ച ബാഗല്ല' എന്നെഴുതിയ ബാഗുമായി യുവാവ്; പോലീസ് പരിശോധിച്ചപ്പോള്‍ കണ്ടത്
'തീര്‍ച്ചയായും, ഇത് ലഹരി നിറച്ച ബാഗല്ല'എന്ന് പ്രിന്റ് ചെയ്ത ബാഗുമായി സഞ്ചരിച്ച് യുവാവിനെ അതേ ബാഗില്‍ നിന്ന് ലഹരിയുമായി പോലീസ് പിടികൂടി. യുഎസിലെ ഒറിഗണിലാണ്സംഭവം നടന്നത്.'തീര്‍ച്ചയായും, ഇത് ലഹരി നിറച്ച ബാഗല്ല' എന്നെഴുതിയബാഗുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവാവ്.
യുവാവിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ പോലീസ് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഈ ബാഗ് പരിശോധിച്ചു. ബാഗില്‍ എഴുതിയതിന് നേര്‍ വിപരീതമായി ബാഗില്‍ നിന്നും വലിയ അളവില്‍ വിവിധ തരം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
സംഭവത്തില്‍ ഒരു പുരുഷനും സ്ത്രീയും പിടിയിലായി. ഇവര്‍ സഞ്ചരിച്ച കാര്‍ മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് കാറടക്കം കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച പണം, ആയുധം തുടങ്ങിയവും കാറില്‍ നിന്ന് കണ്ടെത്തിയിരുന്നു.ശനിയാഴ്ച്ച രാത്രിയാണ് ഇവരെ പിടികൂടിയത്
പോലീസിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളില്‍ ഈ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് പങ്കുവെച്ച ഉടന്‍ തന്നെ ശ്രദ്ധേയമായി. നിരവധി പേര്‍ കമന്റുമായി രംഗത്തെത്തി. നിഷകളങ്കനായ കള്ളനെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തിരി ബുദ്ധികൂടിപോയതാണെന്ന് ചിലര്‍ കമന്റ് ചെയ്തു.