Monday, December 23, 2024 5:36 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. ബഹിരാകാശ ഗവേഷണത്തിലെ സഹകരണത്തിന് പുതിയ കരാർ
ബഹിരാകാശ ഗവേഷണത്തിലെ സഹകരണത്തിന് പുതിയ കരാർ

International

ബഹിരാകാശ ഗവേഷണത്തിലെ സഹകരണത്തിന് പുതിയ കരാർ

November 16, 2024/International

ബഹിരാകാശ ഗവേഷണത്തിലെ സഹകരണത്തിന് പുതിയ കരാർ
ഷാർജ : ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കാൻ യു.എ.ഇ. ബഹിരാകാശ ഏജൻസിയും ഷാർജ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഷാർജ അക്കാദമി ഫോർ ആസ്ട്രോണോമി, സ്പേസ് സയൻഡ് ആൻഡ് ടെക്നോളജി (എസ്.എ.എ.എസ്.എസ്.ടി.) ആസ്ഥാനത്തു നടന്ന ചടങ്ങിൽ യു.എ.ഇ. ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ സലേം ബുട്ടി അൽ ഖുബൈസിയും എസ്.എ.എ.എസ്.എസ്.ടി. ഡയറക്ടർ ജനറൽ പ്രൊഫ. ഹമീദ് എം.കെ. അൽ നൈമിയും ചേർന്നാണ് കരാർ ഒപ്പിട്ടത്.

ബഹിരാകാശമേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, വിവിധ പദ്ധതികൾക്കായി ഷാർജ സർവകലാശാലയിലെ ബഹിരാകാശസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക, പൊതുതാത്പര്യപദ്ധതികൾ നടപ്പാക്കുക, സ്പേസ് ലാബുകൾ വികസിപ്പിക്കുക തുടങ്ങിയവയിൽ പുതിയ സഹകരണം ശ്രദ്ധകേന്ദ്രീകരിക്കും. ബഹിരാകാശപദ്ധതികളിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിലും ധാരണാപത്രം നിർണായകമാകും.

ബഹിരാകാശരംഗത്ത് യു.എ.ഇ.യുടെ പ്രധാന പദ്ധതികൾക്ക് ഫലപ്രദമായ സംഭാവനകൾ നൽകാൻ പങ്കാളിത്തം നിർണായകപങ്കുവഹിക്കുമെന്ന് ഹമീദ് എം.കെ. അൽ നൈമി പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ പ്രയോജനപ്പെടുന്ന ശാസ്ത്രഗവേഷണങ്ങൾക്കായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഊന്നൽനൽകും. ബഹിരാകാശമേഖലയിലെ ഭാവി വെല്ലുവിളികൾക്ക് നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം സഹായകരമാകുമെന്ന് സലേം ബുട്ടി അൽ ഖുബൈസി പറഞ്ഞു. അടുത്ത അൻപതുവർഷത്തിനകം സമഗ്ര വികസനത്തിന് സംഭാവനകൾ നൽകുന്ന നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ഗവേഷണങ്ങൾ നടത്താനും പുതിയ കരാർ നിർണായകമാകുമെന്നും അൽ ഖുബൈസി പറഞ്ഞു.കരാറിലേർപ്പെട്ടത് യു.എ.ഇ. ബഹിരാകാശ ഏജൻസിയും ഷാർജ സർവകലാശാലയും

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project