Monday, December 23, 2024 5:29 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. 'എല്ലാ ദിവസവും ലൈം​ഗികമായി ഉപദ്രവിക്കുമായിരുന്നു'; മുൻ പ്രിൻസിപ്പാളിനെതിരേ വിദ്യാർഥിനി കോടതിയിൽ
'എല്ലാ ദിവസവും ലൈം​ഗികമായി ഉപദ്രവിക്കുമായിരുന്നു'; മുൻ പ്രിൻസിപ്പാളിനെതിരേ വിദ്യാർഥിനി കോടതിയിൽ

International

'എല്ലാ ദിവസവും ലൈം​ഗികമായി ഉപദ്രവിക്കുമായിരുന്നു'; മുൻ പ്രിൻസിപ്പാളിനെതിരേ വിദ്യാർഥിനി കോടതിയിൽ

October 14, 2024/International

'എല്ലാ ദിവസവും ലൈം​ഗികമായി ഉപദ്രവിക്കുമായിരുന്നു'; മുൻ പ്രിൻസിപ്പാളിനെതിരേ വിദ്യാർഥിനി കോടതിയിൽ

ന്യൂയോർക്ക്: സ്‌കൂളിലെ മുൻ പ്രിൻസിപ്പാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി നൽകി വിദ്യാർഥിനി. മാൻഹട്ടനിലെ സ്‌കൂളിൽ മുമ്പ് പ്രധാന അധ്യാപകനായിരുന്ന ബ്രെറ്റ് കിമ്മൽ എന്നയാൾക്കെതിരേയാണ് വിദ്യാർഥിനി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ബേബിയെന്നും പ്രിൻസസ് എന്നുമെല്ലാം വിളിച്ച് ലാളിച്ച ശേഷം എല്ലാ ദിവസവും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. ആരോപണ വിധേയനായ ബ്രെറ്റ് കിമ്മൽ ഇപ്പോൾ മേരിലാൻഡിലാണ്.

തനിക്ക് 18 വയസ്സ് പൂർത്തിയാകും മുമ്പുതന്നെ ഇയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നു. ഇതിനുപുറമെ, ഓറൽ സെക്‌സ് ചെയ്യാൻ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ വിദ്യാർഥിനി എട്ടാം ക്ലാസിൽ ആയിരുന്ന സമയത്താണ് ഇയാൾ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതെന്നാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ പരാമർശിച്ചിരിക്കുന്നത്.

കിമ്മൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ആദ്യവർഷം മുതൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുള്ളതും അശ്ലീലങ്ങൾ നിറഞ്ഞതുമായി മെസേജുകൾ പതിവായിരുന്നു. തനിക്ക് മോശം മെസേജുകൾ അയയ്ക്കുന്നത് പതിവായതോടെ വിദ്യാർഥിനിയുടെ സഹോദരി അയാളെ താക്കീത് ചെയ്തിരുന്നു. എന്നാൽ, വീണ്ടും അയാൾ ഇത് തുടരുകയായിരുന്നു. ഹൈസ്‌കൂൾ കാലഘട്ടത്തിൽ കാറിൽ കയറ്റിക്കൊണ്ടുപോവുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ മാൻഹട്ടൻ ഫെഡറൽ കോടതിയെ അറിയിച്ചു.

തനിക്കുണ്ടായ ദുരനുഭവത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൂടി കാരണമായിട്ടുണ്ടെന്നാണ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളും അത് സംബന്ധിച്ച പരാതികളും കൈകാര്യം ചെയ്യുന്നതിന് അധ്യാപകർക്കും മറ്റുള്ള ജീവനക്കാർക്കും വേണ്ടത്ര പരീശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ലെന്നാണ് വകുപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

അതിക്രമം നേരിട്ട് വർഷങ്ങൾക്ക് ശേഷം പരാതി നൽകാൻ തീരുമാനിച്ചത്, അയാൾ ഇത്തരത്തിലുള്ള ക്രൂരമായ പ്രവർത്തി ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനാണെന്ന് ഇരയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഫോർട്ട് ലോഡർഡെയ്‌ലിൽ വിദ്യാഭ്യാസ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് കിമ്മൽ. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് തള്ളി കളയണമെന്നുമാണ് കിമ്മലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project