Monday, December 23, 2024 10:00 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Health
  3. വിസ്‌കി ചേർത്ത ഐസ്‌ക്രീമുകൾ വിറ്റ സംഭവത്തിൽ രണ്ടുപേ‍ർ അറസ്റ്റിൽ.
വിസ്‌കി ചേർത്ത ഐസ്‌ക്രീമുകൾ വിറ്റ സംഭവത്തിൽ രണ്ടുപേ‍ർ അറസ്റ്റിൽ.

Health

വിസ്‌കി ചേർത്ത ഐസ്‌ക്രീമുകൾ വിറ്റ സംഭവത്തിൽ രണ്ടുപേ‍ർ അറസ്റ്റിൽ.

September 7, 2024/Health

ഹൈദരാബാദ്: വിസ്‌കി ചേർത്ത ഐസ്‌ക്രീമുകൾ വിറ്റ സംഭവത്തിൽ രണ്ടുപേ‍ർ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ ഐസ്ക്രീം പാർലറിലെ ദയക റെഡ്ഡി, ശോഭൻ എന്നിവരാണ് എക്‌സൈസ് വകുപ്പിൻ്റെ പിടിയിലായത്. ഇവർ ഓരോ കിലോ ഐസ്‌ക്രീമിൽ 60 മില്ലി ലിറ്റർ മദ്യം കലർത്തി വ്യത്യസ്ത രുചികളിൽ വിൽക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗമായ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) പാർലറിൽ റെയ്ഡ് നടത്തിയത്.

വിൽപനയ്ക്ക് തയ്യാറാക്കിയിരുന്ന 11 കിലോയിലധികം മദ്യം കലർന്ന ഐസ്ക്രീം കടയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശരത് ചന്ദ്ര റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് പാർലർ. ഇയാളുടെ കൂട്ടാളികളാണ് അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്യുകയും കട സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യം അടങ്ങിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിൽക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സൂപ്രണ്ട് പ്രദീപ് റാവു പറഞ്ഞു

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project