Monday, December 23, 2024 9:16 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Health
  3. റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി, മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം
റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി, മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

Health

റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി, മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

August 19, 2024/Health

റോസ് വാട്ടറിലെ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ കഴിയും. കൂടാതെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കും.മിക്ക സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. റോസ് വാട്ടറിന് ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൻ്റെ ചുവപ്പ് കുറയ്ക്കാനും മുഖക്കുരു, എക്സിമ എന്നിവയിൽ നിന്ന് രക്ഷ നേടാനും സഹായിക്കും. ഇത് ഒരു മികച്ച ക്ലെൻസറും കൂടിയാണ്.ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിൻ്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുറിവുകൾ, ഭേദമാക്കാൻ മികച്ചതാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. റോസ് വാട്ടറിലെ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ കഴിയും. കൂടാതെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കും.  മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ കുറയ്ക്കാനും റോസ് വാട്ടർ മികച്ചതാണ്. യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ മികച്ചൊരു പ്രതിവിധിയാണ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project