നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോഗ്യ സംഘടന
1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മൊബൈൽ ഫോണിന്‍റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്പോഴും ബ്രെയിൻ, ഹെഡ് ആന്‍റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന റിവ്യൂ പരിശോധനയിൽ കണ്ടെത്തി.
1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിതെന്ന് റിവ്യൂ ലീഡ് എഴുത്തുകാരനായ അസോസിയേറ്റ് പ്രൊഫ. കെൻ കരിപിഡിസ് പറഞ്ഞു. കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ (മസ്തിഷ്കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുൾപ്പെടെ), ഉമിനീർ ഗ്രന്ഥിലുണ്ടാകുന്ന മുഴകൾ, ബ്രെയിൻ ട്യൂമർ എന്നിവയെ കേന്ദ്രീകരച്ചാണ് അവലോകനം നടത്തിയത്.