നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാസര്‍ഗോഡ് :പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികള്‍ക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു.
അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇക്കഴിഞ്ഞ ദിവസം തൃശൂരില്‍ എച്ച്1എൻ1 ബാധിച്ച് ഇറാൻ മരിച്ചിരുന്നു. എറവ് സ്വദേശിനി മീന (62) ആണ് മരിച്ചത്. രോഗ ബാധിച്ച് ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവർ.