Monday, December 23, 2024 8:59 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. ഇന്ത്യക്ക് പണിയാകും! ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ രോഹിത് ഒരു മത്സരം കളിച്ചേക്കില്ല
ഇന്ത്യക്ക് പണിയാകും! ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ രോഹിത് ഒരു മത്സരം കളിച്ചേക്കില്ല

Sports

ഇന്ത്യക്ക് പണിയാകും! ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ രോഹിത് ഒരു മത്സരം കളിച്ചേക്കില്ല

October 11, 2024/Sports

ഇന്ത്യക്ക് പണിയാകും! ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ രോഹിത് ഒരു മത്സരം കളിച്ചേക്കില്ല

ഇന്ത്യയും ആസ്ട്രേലിയും തമ്മില്‍ ഏറ്റുമുട്ടുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഒരു ടെസ്റ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചേക്കില്ല.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ രണ്ട് മത്സരത്തില്‍ ഏതെങ്കിലും ഒന്നിലായിരിക്കും രോഹിത് കളിക്കാതിരിക്കുക എന്നാണ് റിപ്പോർട്ട്. . രോഹിത് ബി.സി.സി.ഐയെ സമീപിച്ചതായും വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഒന്നില്‍ കളിക്കില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ടീമിന്‍റെ ഓപ്പണിങ് ബാറ്ററും കൂടിയായ രോഹിത് ടീമില്‍ ഇല്ലാത്തത് ആദ്യ ഇലവന്‍റെ സന്തുലിതയെ ബാധിക്കാൻ സാധ്യതയുണ്ട്. താരം പിന്മാറിയാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന അഭിമന്യു ഈശ്വരനെ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍ യശസ്വി ജയ്സ്വാളിന്റെ ഓപണറായി ഇറങ്ങുക ശുഭ്മൻ ഗില്ലോ കെ.എല്‍. രാഹുലോ ആയിരിക്കും. നവംബർ 22 മുതലാണ് ബോർഡർ-ഗാവസ്കർ ട്രോഫി ആരംഭിക്കുക.

രോഹിത്തിന്‍റെ അഭാവത്തില്‍ മുമ്ബ് കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. എന്നാല്‍ നിലവില്‍ ടെസ്റ്റില്‍ ഉപനായക പദവി ആരും ഏറ്റെടുക്കാത്തതിനാല്‍ തന്നെ ആര് നയിക്കുമെന്ന് വ്യക്തമല്ല. ആസ്ട്രേലിയൻ മണ്ണിലാണ് ഇത്തവണ ബോർഡർ-ഗവാസ്കർ ട്രോഫി അരങ്ങേറുക. 2021ലാണ് അവസാനമായി ബോർഡർ-ഗവാസ്കർ ട്രോഫി പരമ്ബര ആസ്ട്രേലിയയില്‍ കളിച്ചത്. നാല് മത്സരങ്ങളടങ്ങിയ പരമ്ബര 2-1ന് ഇന്ത്യൻ വിജയിക്കുകയായിരുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project