നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വച്ചാണ് ഇസ്ലാം ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് നടി മധുര നായിക്
വിദ്വേഷമാണ് തീവ്രവാദത്തെ വളർത്തുന്നതെന്നും അതിന് മതമോ വംശമോ ലിംഗഭേദമോ ഒന്നുമില്ലെന്നും നടി മധുര നായിക് . ഒക്ടോബർ 7 ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ തന്റെ കസിൻ സഹോദരിയെയും ഭർത്താവിനെയും മധുരയ്‌ക്ക് നഷ്ടമായിരുന്നു.
ന്യൂഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവേ തങ്ങളുടെ കുടുംബം അനുഭവിച്ച യാതനയെയും, ഭയത്തെയും കുറിച്ച് മധുര സംസാരിച്ചു.
"ഞങ്ങള്‍ ജൂതമതത്തെ പിന്തുടരുന്നു, എന്നാല്‍ അതോടൊപ്പം, ഞങ്ങള്‍ ഹിന്ദു പാരമ്ബര്യങ്ങളെയും സ്വീകരിച്ചവരാണ് . അങ്ങനെ ജൂതന്മാർ എപ്പോഴും ക്രോസ്-കള്‍ച്ചറുകളോട് തുറന്ന് പ്രവർത്തിക്കുകയും നന്നായി പൊരുത്തപ്പെടുകയും ചെയ്യുന്നു. എന്റെ മുത്തശ്ശി, 14-ാമത്തെ കുട്ടിയായതിനാല്‍, 70-കളില്‍ ഇസ്രായേലിലേക്ക് മടങ്ങി, അവിടെ അവർ തങ്ങളുടെ സഹജൂതന്മാരോടൊപ്പം കഴിഞ്ഞു.
എന്നാല്‍ നിർഭാഗ്യവശാല്‍, ഒക്ടോബർ 7 ന് എന്റെ കുടുംബത്തിന് ഏറ്റവും ഇരുണ്ട ദിവസമായിരുന്നു . ഒക്‌ടോബർ 7-ന്റെ ഇരകളായിരുന്നു അവർ. ഇസ്രായേലിലെ സ്‌ഡെറോട്ടില്‍ നടന്ന ഒരു ക്രോസ്‌ഫയറില്‍ എനിക്ക് എന്റെ കസിനെയും അവളുടെ ഭർത്താവിനെയും നഷ്ടപ്പെട്ടു. ആറും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളുടെ മുന്നില്‍ വെച്ചാണ് ഇവർ ക്രൂരമായി കൊല്ലപ്പെട്ടത്. ആറ് വയസ്സുകാരി, ഇസ്രായേല്‍ പോലീസിനോട് പറഞ്ഞത് " എന്റെ സഹോദരിയെ രക്ഷിക്കൂ," എന്നാണ്. വിദ്വേഷമാണ് തീവ്രവാദത്തെ വളർത്തുന്നതെന്നും അതിന് മതമോ വംശമോ ലിംഗഭേദമോ ഒന്നുമില്ല .
"ഒരു ആറുവയസ്സുകാരിക്ക് സ്വന്തം അമ്മയുടെയും അച്ഛന്റെയും കൊലപാതകം കാണേണ്ടുവരുന്നത് എത്ര ഭയാനകമാണ് കുഞ്ഞുങ്ങളെ ഇസ്രായേലി പോലീസ് രക്ഷപ്പെടുത്തി. അവരെ സംരക്ഷിക്കാൻ ഞങ്ങള്‍ നിരന്തരമായ സമ്മർദ്ദത്തിലാണ്. ഈ നീണ്ട ഒരു വർഷത്തെ പോരാട്ടത്തിലും യുദ്ധത്തിലും ഞാൻ കണ്ടിടത്തോളം, വിദ്വേഷം വിദ്വേഷം വളർത്തുന്നു ഒപ്പം തീവ്രവാദത്തെയും വളർത്തുന്നു. ഈ ഭീകരതയെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ നാം നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യണമെന്നും ' മധുര നായിക് പറഞ്ഞു.