Monday, December 23, 2024 4:46 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Technology
  3. വില മല കയറും; വണ്‍പ്ലസ് 13നായി കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് സൂചന
വില മല കയറും; വണ്‍പ്ലസ് 13നായി കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് സൂചന

Technology

വില മല കയറും; വണ്‍പ്ലസ് 13നായി കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് സൂചന

October 16, 2024/Technology

വില മല കയറും; വണ്‍പ്ലസ് 13നായി കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് സൂചന

സ്മാർട്ട്ഫോണ്‍ പ്രേമികള്‍ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 13 പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ്. വണ്‍പ്ലസ് 12ന്‍റെ പിന്‍ഗാമിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ ഏറെ സജീവമായിക്കഴിഞ്ഞു. വിലയെ കുറിച്ചുള്ള സൂചനകളും പുറത്തുവന്നു.

ഒക്ടോബർ അവസാനം വണ്‍പ്ലസ് 13 ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണ തിയതി ഇതുവരെ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ടിപ്സ്റ്റർമർ ഫോണിന്‍റെ ഫീച്ചറുകള്‍ ചോർത്തിത്തുടങ്ങി. മുന്‍ഗാമിയായ വണ്‍പ്ലസ് 12ല്‍ നിന്ന് 10 ശതമാനത്തിന്‍റെ വിലവർധനവ് 13നുണ്ടാകും എന്നാണ് വിവരം. വലിയ വില വർധനവ് ഉപഭോക്താക്കളെ നിരാശപ്പെടുത്തുമോ എന്ന് കാത്തിരുന്നറിയാം. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന വണ്‍പ്ലസ് 13ന് ചൈനയില്‍ 5299 യുവാനാണ് വിലയാവുകയെന്ന് എക്സ്പെന്‍സീവ് മോർ എന്ന ടിപ്സ്റ്റർ റിപ്പോർട്ട് ചെയ്തു. വണ്‍പ്ലസ് 12ന്‍റെ സമാന വേരിയന്‍റിന് 4799 യുവാനായിരുന്നു ചൈനയില്‍ വില.

എന്നിരുന്നാലും ഇന്ത്യയില്‍ വില ഇതിന് ആനുപാതികമായിരിക്കുമോ എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. വണ്‍പ്ലസ് 13ന്‍റെ വില ഇതേ രീതിയില്‍ തന്നെയായിരിക്കുമോ എന്നറിയാന്‍ ഫോണിന്‍റെ ആഗോള ലോഞ്ച് വരെ കാത്തിരിക്കുന്നതാണ് ഉചിതം.

വണ്‍പ്ലസ് 13ല്‍ 6,000 എംഎഎച്ചിന്‍റെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയാണ് വരികയെന്ന് മുമ്പ് സൂചനകളുണ്ടായിരുന്നു. സ്‍നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 4 ചിപ്‌സെറ്റ്, 2കെ റെസലൂഷനിലുള്ള 6.8 ഇഞ്ച് സ്ക്രീന്‍, 6.82 ഇഞ്ച് എല്‍ടിപിഒ ബിഒഇ എക്‌സ്2 മൈക്രോ ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലെ, സോണി-എല്‍വൈറ്റി-808 സെന്‍സറില്‍ വരുന്ന 50 മെഗാപിക്സലിന്‍റെ പ്രധാന ക്യാമറ, 50 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 3എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 50 മെഗാപിക്സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയും വണ്‍പ്ലസ് 13ല്‍ പ്രതീക്ഷിക്കുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project