Monday, December 23, 2024 5:32 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. വാരിയെല്ലുകൾ തകർന്നു, കൈയും കാലും ഒടിച്ചു; സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി
വാരിയെല്ലുകൾ തകർന്നു, കൈയും കാലും ഒടിച്ചു; സുഭദ്രയെ കൊലപ്പെടുത്തിയത്  ക്രൂരമായി

Local

വാരിയെല്ലുകൾ തകർന്നു, കൈയും കാലും ഒടിച്ചു; സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി

September 11, 2024/Local

വാരിയെല്ലുകൾ തകർന്നു, കൈയും കാലും ഒടിച്ചു; സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി

ആലപ്പുഴ: കൊച്ചിയിൽനിന്ന് കാണാതായ സുഭദ യുടേത് ക്രൂര കൊലപാതകമെന്ന് പൊലീസ്. വ ണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ട ത്തിനുശേഷം ഫോറൻസിക് വിഭാഗം അന്വേഷ ണസംഘത്തിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടി ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കൊച്ചി കടവ ന്ത്ര കർഷക റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണണൻ്റെ ഭാര്യ സുഭദ്രയുടെ (73) മൃ തദേഹമാണ് ചൊവ്വാഴ്‌ച കലവൂരിലെ വീട്ടുവളപ്പി ൽ കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിച്ചി രുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിഥി ൻ-33) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള യും(30)ഒളിവിലാണ്. ഇവർ ഉഡുപ്പിക്കടുത്തുണ്ടെ ന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണാഭര ണങ്ങൾക്കായി സുഭദ്രയെ കൊലപ്പെടുത്തിയെ ന്നാണ് പ്രാഥമികനിഗമനം. സുഭദ്രയുടെ വാരിയെ ല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്.

കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. ചവി ട്ടും ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. അതേസമ യം, വാടകവീട്ടിൽ കുഴിയെടുത്ത് നൽകിയ മണ്ണ ഞ്ചേരി കാട്ടൂർ കിഴക്കേവെളിയിൽ വീട്ടിൽ ഡി.അ ജയനെ (39) ഹൃദയാഘാതം മൂലം ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത തിനെ തുടർന്നാണ് സംഭവം. സുഭദ്രയെ കാണാ നില്ലെന്ന് കാണിച്ച് മകൻ രാധാകൃഷ്ണനാണ് പ രാതി നൽകിയത്. ഫോൺവിളികൾ പരിശോധിച്ച പ്പോൾ സുഭദ്ര കലവൂരിൽ വന്നതായി കണ്ടെത്തി. ആഗസ്റ്റ് നാലിന് എറണാകുളം സൗത്തിൽ നിന്ന് ഒരു സ്ത്രീക്കൊപ്പം പോകുന്ന സി.സി.ടി.വി ദൃശ്യ വും ലഭിച്ചു.

ഒപ്പമുള്ളത് ശർമിളയാണെന്ന് തിരിച്ചറിഞ്ഞെങ്കി ലും വീട് പൂട്ടിയിരിക്കുകയായിരുന്നു. കാണാതാ കുമ്പോൾ സുഭദ്ര ധരിച്ച ആഭരണങ്ങൾ ആലപ്പുഴ യിലും ഉഡുപ്പിയിലും പണയംവെച്ചതിന്റെ രേഖക ൾ പൊലീസ് കണ്ടെടുത്തു. കൊലപാതകം ആ സൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ്' ഏഴിന് സുഭദ്രയെ കണ്ടതായി കുഴിവെട്ടിയ അജ യൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊല്ല പ്പെട്ട സുഭദ്രയെ അറിയാമെന്ന് മാത്യുവിന്റെ കു ടുംബം പറയുന്നുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project