Monday, December 23, 2024 5:13 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Politics
  3. വയനാട് സുരക്ഷിത സീറ്റെന്ന് പ്രിയങ്ക കരുതുന്നു,
വയനാട് സുരക്ഷിത സീറ്റെന്ന് പ്രിയങ്ക കരുതുന്നു,

Politics

വയനാട് സുരക്ഷിത സീറ്റെന്ന് പ്രിയങ്ക കരുതുന്നു,

October 24, 2024/Politics

വയനാട് സുരക്ഷിത സീറ്റെന്ന് പ്രിയങ്ക കരുതുന്നു, വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങൾ അവസരം നൽകുന്നതാണ് ഉചിതം’: രാജീവ് ചന്ദ്രശേഖർ

പ്രിയങ്ക ഗാന്ധി വാദ്ര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വയനാടിലേക്ക്‌ വരുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വയനാട്ടിലെ വോട്ടർമാർ വീണ്ടും വഞ്ചിതരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജയിച്ച, പ്രിയങ്കയുടെ സഹോദരൻ രാഹുൽ വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു.

അവർ വീണ്ടും കബളിപ്പിക്കപ്പെടാൻ തയ്യാറാകില്ല. രാഹുൽ ഗാന്ധി അവരെ വിഡ്ഢികളാക്കിക്കഴിഞ്ഞു; എന്നാൽ ഇപ്രാവശ്യം അവർ വഞ്ചിതരാകില്ല. ഇത്തവണ ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരമാണ് വയനാട്ടിൽ സംഭവിക്കുക.

അഞ്ച് വർഷമായി രാഹുൽ അവിടെ ഒന്നും ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധി വാന്ദ്രയും ഇതേ പാരമ്പര്യം പിന്തുടരുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനെ വയനാട്ടിലെ ജനങ്ങൾ തീർച്ചയായും പിന്തുണക്കുകതന്നെ ചെയ്യും. കാരണം അവർ കൂടുതൽ കഴിവുള്ള വ്യക്തിയാണ്. മലയാളിയായ നവ്യ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രയത്നിക്കുക തന്നെ ചെയ്യും.

വയനാടിൻ്റെ പ്രശ്‌നങ്ങൾ എന്താണെന്ന് പ്രിയങ്കക്ക് അറിയില്ല, കഴിഞ്ഞ അഞ്ച് വർഷമായി വയനാടിന് വേണ്ടി ഒന്നും ചെയ്യാത്ത സ്വന്തം സഹോദരൻ കൂടിയായ എംപിയുടെ പിൻഗാമിയാണവർ. രാഹുൽ ഗാന്ധിയും തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വോട്ട് ചോദിച്ചെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടുമെന്ന വിവരം അദ്ദേഹം മറച്ചുവച്ചു.

വയനാട്ടിൽ ഒരു ദുരന്തമുണ്ടായി. എം പി എന്ന നിലയിൽ രാഹുൽ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വോട്ടർമാർ ഏറെയുള്ളതിനാൽ വയനാട് സുരക്ഷിത സീറ്റാണെന്ന് പ്രിയങ്ക കരുതുന്നു. പകരം വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങൾ അവസരം നൽകുന്നതാണ് ഉചിതം. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project