നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലാഭം 27000; ഐഫോണ്‍ 15 ഇപ്പോള്‍ വാങ്ങിയാല്‍ കീശ സേഫ്, 15 പ്ലസിനും ചരിത്രത്തിലെ കുഞ്ഞന്‍ വില
തിരുവനന്തപുരം: ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍സ് കാലത്ത് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ വാങ്ങാന്‍ നിങ്ങള്‍ക്കായില്ലേ? ഇതാ മറ്റൊരു സുവര്‍ണാവസരം ഐഫോണ്‍ പ്രേമികളെ തേടിയെത്തിയിരിക്കുകയാണ്. 2023ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 15 ഇപ്പോള്‍ 27,000 രൂപയോളം ഡിസ്‌കൗണ്ടില്‍ ലഭ്യമാണ് എന്നതാണ് ഓഫറിന്‍റെ പ്രത്യേകത.
ഫ്ലിപ്‌കാര്‍ട്ട് ഐഫോണ്‍ 15ന്‍റെ വില 27000 രൂപയോളം ഒറിജിനല്‍ വിലയില്‍ നിന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ വളരെ പതിമിതകാലത്തേക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഐഫോണ്‍ 15 (128 ജിബി വേരിയന്‍റ്) 79,990 രൂപയ്ക്കായിരുന്നു ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നത്. ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ ഇതിന്‍റെ വില 69,900 രൂപയായി താണു. നിലവിലെ സെയിലിന്‍റെ ഭാഗമായി ഫ്ലിപ്‌കാര്‍ട്ട് ഐഫോണ്‍ 15ന്‍റെ വില 57,999 രൂപയായും കുറച്ചു. ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും ചേരുമ്പോള്‍ ഇതിലും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 വാങ്ങാം. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 3,000 രൂപയാണ് ഡിസ്കൗണ്ട്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപ ലാഭിക്കാം. ഇതോടെ ഫോണിന്‍റെ വില 52,499 രൂപയായി വരെ കുറയും. ഐഫോണ്‍ 15ന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലകളിലൊന്നാണിത്.
ഇതേസമയം ഐഫോണ്‍ 15 പ്ലസിനും ഓഫര്‍ ഫ്ലിപ്‌കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 79,900 രൂപ വിലയായിരുന്ന ഐഫോണ്‍ 16 പ്ലസ് 128 ജിബി വേരിയന്‍റ് 65,999 രൂപയ്ക്കാണ് ഫ്ലിപ്‌കാര്‍ട്ട് വില്‍ക്കുന്നത്. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് 4,750 രൂപ ഡിസ്‌കൗണ്ട് നേടുന്നതിനൊപ്പം പഴയ ഫോണ്‍ എക്‌സ്‍ചേഞ്ചിലൂടെ 1,000 രൂപ കുറയ്ക്കുകയും ചെയ്യാം. ഇതോടെ ഐഫോണ്‍ 15 പ്ലസ് 60,249 രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും.