നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഫെമിന മിസ് ഇന്ത്യ 2024; കിരീടം നികിത പൊര്‍വാള്‍ സ്വന്തമാക്കി
2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ സൗന്ദര്യറാണി കിരീടം ചൂടി മധ്യപ്രദേശുകാരിയായ നികിത പൊര്‍വാള്‍. രേഖ പാണ്ഡേയാണ് ഫസ്റ്റ് റണ്ണറപ്പ്. ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി. മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ വലിയ ആരാധികയായ നികിത 2024 ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 18-ാം വയസില്‍ ടിവി അവതാരകയായാണ് നികിത കരിയര്‍ ആരംഭിച്ചത്. പിന്നീട് തീയറ്റര്‍ ആര്‍ട്ടിസ്റ്റിലേക്ക് തന്റെ കഴിവ് തിരിച്ചറിഞ്ഞ നികിത അറുപതിലധികം നാടകങ്ങളില്‍ അഭിനയിക്കുകയും ‘കൃഷ്ണ ലീല’ എന്ന പേരില്‍ നാടകം രചിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ വിജയിയായ നന്ദിനി ഗുപ്തയാണ് നികിതയ്ക്ക് സൗന്ദര്യറാണി കിരീടമണിയിച്ചത്. നേഹ ധൂപിയ മിസ് ഇന്ത്യ സാഷ് അണിയിക്കുകയും ചെയ്തു.