നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കള്ളപ്പണമാകരുത് പ്രചാരണ വിഷയമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ.കൃഷ്ണദാസ് വ്യക്തമാക്കിയതിനു പിന്നാലെ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. പാലക്കാട്ട് പ്രചാരണവിഷയം പെട്ടിയിൽ മാത്രം ഒതുക്കേണ്ടെന്ന് എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോടു പറഞ്ഞു. ഒന്നിനുപിറകെ ഒന്നായി വിഷയങ്ങൾ ഉയർന്നുവരും, ഓരോന്നും നേരിടണം. ഒന്നിനു വേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ല. കൃഷ്ണദാസിന്റെ നിലപാടല്ല, എന്റെ നിലപാടാണ് ഞാൻ പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.