നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ്.
തനിക്ക് ഏത് പദവി നല്‍കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എവിടെ പ്രവര്‍ത്തിച്ചാലും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമല്‍നാഥിനെ കേന്ദ്ര നേതൃത്വത്തില്‍ മികച്ച സ്ഥാനം നല്‍കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വരവെയാണ് പ്രതികരണം.
'ഞാന്‍ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനാണ്. പാര്‍ട്ടി എനിക്ക് വേണ്ടി ഏത് സ്ഥാനം നല്‍കിയാലും അത് ഞാന്‍ ചെയ്യും. ഭോപ്പാലിലായാലും ഡല്‍ഹിയിലായാലും ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഞാന്‍ പ്രവര്‍ത്തിക്കും,' കമല്‍ നാഥ് പറഞ്ഞു.