നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാകിസ്താൻ മുന്‍ ക്രിക്കറ്റ് താരം റാസ ഹസന് ഇന്ത്യക്കാരി വധു
പാകിസ്താൻ മുന്‍ ക്രിക്കറ്റ് താരം റാസ ഹസന്‍ ഇന്ത്യന്‍ യുവതിയുമായി വിവാഹത്തിനൊരുങ്ങുന്നു. പൂജ ബൊമനെയാണ് റാസ് വിവാഹം ചെയ്യുന്നത്. അടുത്ത വര്‍ഷമായിരിക്കും വിവാഹം. ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തന്റെ വിവാഹ അഭ്യര്‍ഥനയ്ക്ക് പൂജ യെസ് പറഞ്ഞതായി റാസഹസന്‍ സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചിരുന്നു.
32കാരനായ റാസ ഹസന്‍ പാകിസ്താനു വേണ്ടി 10 ട്വിന്റി20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഇദ്ദേഹം യുഎസിലേക്ക് കുടിയേറുകയായിരുന്നു. 32കാരിയായ പൂജയും യുഎസില്‍ സ്ഥിരതാമസമാണ്.