നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പടുകൂറ്റൻ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന; മനുഷ്യസാന്നിധ്യം ആവശ്യമില്ല
ന്യൂഡൽഹി ∙ മനുഷ്യസാന്നിധ്യം വേണ്ടാത്ത വലിയ അന്തർവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 100 ടൺ ഭാരമുള്ളതാണു ഓരോ പുതിയ അന്തർവാഹിനികളും.
ആയുധങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക യുദ്ധസൗകര്യങ്ങളും ഇവയിലുണ്ടാകും. ശത്രുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുമെന്നാണു വിലയിരുത്തൽ. തീരപ്രദേശങ്ങളിൽനിന്ന് വളരെ അകലെയുള്ള സമുദ്രങ്ങളിൽ ഇവ വിന്യസിക്കാനാണു നാവികസേനയുടെ പദ്ധതി.