നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സഹപ്രവര്‍ത്തകയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി
ബെംഗളൂരു: സഹപ്രവർത്തകയായ യുവതിയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് അവരുടെ ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി.
യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന കമ്ബനി യുവാവിനെ പുറത്താക്കുകയായിരുന്നു. യുവതിക്കെതിരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഇയാള്‍ ഭീഷണി സന്ദേശം അയച്ചുവെന്നാണ് ഭർത്താവിന്റെ പരാതി.
ബെംഗളൂരുവിലെ 'എറ്റിയോസ് ഡിജിറ്റല്‍' എന്ന കമ്ബനിയിലെ ജീവനക്കാരനായ നികിത് ഷെട്ടിയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. മാദ്ധ്യമ പ്രവർത്തകനായ ഷഹബാസ് അൻസാറാണ് തന്റെ ഭാര്യയുടെ വസ്ത്ര ധാരണത്തിന്റെ പേരില്‍ അവർക്കെതിരെ നികിത് ഷെട്ടി ഭീഷണി മുഴക്കുന്നുവെന്ന് പരാതിപ്പെട്ടത്.
നികിത് ഷെട്ടി അയച്ച ഭീഷണി സന്ദേശവുമുള്‍പ്പെടെ ഷഹബാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു. കർണാടക ഡിജിപി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെയും പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു. ഇതിനുപിന്നാലെ 'എറ്റിയോസ് ഡിജിറ്റല്‍' നികിതിനെ ജോലിയില്‍ നിന്നും 5 വർഷത്തേക്ക് പിരിച്ചുവിടുന്നതായി അറിയിക്കുകയായിരുന്നു.
ജീവനക്കാരനെ പിരിച്ചുവിട്ടതായും ജോലിസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും 'എറ്റിയോസ് ഡിജിറ്റല്‍' ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ച പ്രസ്താവനയില്‍ അറിയിച്ചു.