നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ത്രേസ്യാമ്മയുടെ ആഗ്രഹം സാധിച്ച് പ്രിയങ്ക; വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം
വയനാട്ടില്‍ വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തി പ്രിയങ്കാ ഗാന്ധി. കരുമാംകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തിയിരുന്നു. തന്റെ മാതാവിന് പ്രിയങ്കയെ കാണണമെന്ന ആഗ്രഹം അദ്ദേഹം അറിയിച്ചതോടെ പ്രിയങ്ക ത്രേസ്യയെ കാണാന്‍ എത്തുകയായിരുന്നു. ത്രേസ്യയോടും വീട്ടുകാരും സമയം ചിലവിടുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്.
നാളെയാണ് പ്രിയങ്ക വയനാട് ഉപതെരഞ്ഞെടുപ്പിനായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഇന്ന് വായനാട്ടിലെത്തിയത്. നാളെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തും. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം.
കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.