Monday, December 23, 2024 4:46 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനയിൽ ഒറ്റയടിക്ക് ഒമാനിൽ പിടിയിലായത് 658 പ്രവാസികൾ, വിവരങ്ങൾ ഇങ്ങനെ
തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനയിൽ ഒറ്റയടിക്ക് ഒമാനിൽ പിടിയിലായത് 658 പ്രവാസികൾ, വിവരങ്ങൾ ഇങ്ങനെ

International

തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനയിൽ ഒറ്റയടിക്ക് ഒമാനിൽ പിടിയിലായത് 658 പ്രവാസികൾ, വിവരങ്ങൾ ഇങ്ങനെ

November 7, 2024/International

തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനയിൽ ഒറ്റയടിക്ക് ഒമാനിൽ പിടിയിലായത് 658 പ്രവാസികൾ, വിവരങ്ങൾ ഇങ്ങനെ

മസ്കറ്റ്: ഒമാനിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ 658 പ്രവാസികൾ പിടിയിൽ. ഒക്ടോബർ മാസം വടക്കൻ ബാത്തിനാ ഗവർണേറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 658 പ്രവാസികൾ അറസ്റ്റിലായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസ് ഇൻസ്പെക്ഷൻ യൂണിറ്റിന്‍റെ സഹകരണത്തോട് കൂടി നടത്തിയ 'പരിശോധന ക്യാംപെയിനിൽ' 658 പേരെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ പറയുന്നു.മതിയായ രേഖകൾ ഇല്ലാതെയും കാലഹരണപ്പെട്ട രേഖകളോടും കൂടി പിടിയിലായവർ 425 പേർ, തൊഴിലുടമയോടൊപ്പം അല്ലാതെ പുറത്ത് ജോലി ചെയ്തവർ 68 പേർ, 106 പേർ തൊഴിൽ ചെയ്യുന്നതിന് അനുവാദം ഇല്ലാതെ രാജ്യത്ത് വിവിധ തൊഴിലുകളിൽ ഏർപെട്ടവരും 59 പേർ സ്വയം തൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തിയാണ് 658 പേരെ അറസ്റ്റ് ചെയ്തതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതിന് പുറമെ 49 കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project