നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തൃശ്ശൂര്‍ മാജിക്കിനെ ഒറ്റ ഗോളിന് തകര്‍ത്ത് ഫോഴ്‌സാ കൊച്ചി; ലീഗില്‍ രണ്ടാംസ്ഥാനത്ത്
മലപ്പുറം: ടുണിഷ്യന്‍ നായകന്‍ മുഹമ്മദ് നിദാല്‍ നേടിയ ഗോളില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിയെ (1-0) തോല്‍പ്പിച്ച് ഫോഴ്‌സാ കൊച്ചി മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോള്‍ പിറന്നത്.
ഡോറിയല്‍ട്ടന്‍ നല്‍കിയ പന്ത് ബോക്‌സിന് പുറത്ത് നിന്ന് ഉശിരന്‍ ഷോട്ടിലൂടെ വലയില്‍ എത്തിച്ച് നായകന്‍ മുഹമ്മദ് നിദാലാണ് കൊച്ചിക്കായി ഗോള്‍ നേടിയത്. അഞ്ച് കളി പൂര്‍ത്തിയായപ്പോള്‍ എട്ട് പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും രണ്ട് പോയന്റുമായി തൃശ്ശൂര്‍ അവസാന സ്ഥാനത്തുമാണ്.
ലീഗിലെ അഞ്ചാം റൗണ്ട് അവസാന മത്സരത്തില്‍ ബുധനാഴ്ച തിരുവനന്തപുരം കൊമ്പന്‍സ് മലപ്പുറം എഫ്‌സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 ന് കിക്കോഫ്. അവസാനം കളിച്ച മത്സരങ്ങളില്‍ തോല്‍വി നേരിട്ട ടീമുകളാണ് രണ്ടും. മലപ്പുറം കണ്ണൂരിനോട് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി വഴങ്ങിയപ്പോള്‍ കൊമ്പന്‍സ് എവേ ഗ്രൗണ്ടില്‍ കൊച്ചിയോട് കീഴടങ്ങി.