നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ട്രാക്കിലെ ചുവന്ന നിറം കണ്ട് വണ്ടി നിർത്തി, കണ്ടെത്തിയത് ഗ്യാസ് സിലിണ്ടര്‍; ഒഴിവായത് വന്‍ ദുരന്തം
അടുത്തിടെയായി റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. ട്രെയിന്‍ അട്ടിമറി ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൊറാദാബാദ്: ഉത്തരാഖണ്ഡിലെ ദന്തേരയില്‍ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി.
ദന്തേര സ്റ്റേഷനിൽ നിന്ന് ഒരു കി.മീ ദൂരത്തില്‍ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് ട്രാക്കില്‍ ചുവന്ന നിരത്തിലുള്ള കാലി സിലിണ്ടര്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.സിലിണ്ടര്‍ കണ്ടെത്തിയതിന് പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ജീവനക്കാരും ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തി. സിലിണ്ടര്‍ ട്രാക്കിലെത്തിച്ചത് ആരാണെന്നോ എപ്പോഴാണെന്നോ കണ്ടെത്താനായില്ല.
അടുത്തിടെയായി റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. ട്രെയിന്‍ അട്ടിമറി ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നേരത്തെ സൂറത്തില്‍ ട്രാക്കില്‍ നിന്ന് ഇരുമ്പ് ദണ്ഡുകളും കാന്‍പൂരില്‍ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെത്തിയിരുന്നു.