നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വാലറ്റ് വന്നത് കഴിഞ്ഞ ദിവസമാണ്. കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനം ഗൂഗിൾ വാലറ്റിലാക്കി കൂടുതൽ ലളിതമാകാൻ പോകുന്നു. ഗൂഗിൾ വാലറ്റ് എന്താണ് ? ഗൂഗിൾ പേയുമായി എന്താണ് വ്യത്യാസം? (How Google Wallet Is Different From Google Pay)എന്താണീ ഗൂഗിൾ വാലറ്റ്? വാലറ്റ് എന്നാലെന്താ..പഴ്സ്… ഇതും അതുതന്നെ. ഇതൊരു ഡിജിറ്റൽ പേഴ്സാണ്. നാം ഉപയോഗിക്കുന്ന ഡിജിറ്റൽ രേഖകൾ ഈ പഴ്സിൽ ഏറെ സുരക്ഷിതമായി സൂക്ഷിക്കാം. എവിടെ പോയാലും പേഴ്സുമായി പോകേണ്ട കാര്യമില്ലെന്ന് ചുരുക്കം. ഗൂഗിൾ വാലറ്റിലെന്തൊക്കെ സൂക്ഷിക്കാം?
എല്ലാ ഡിജിറ്റൽ രേഖകളും ഒരു ലോക്കറിലെന്ന പോലെ സുരക്ഷിതമായി സൂക്ഷിക്കാനാകും, ടിക്കറ്റ്,കാർഡുകൾ,ഡിജിറ്റൽ കീ ഒക്കെ ഈ പഴ്സിൽ സൂക്ഷിക്കാം. എന്തൊക്കെയാണ് ഗൂഗിൾ വാലറ്റിന്റെ പ്രയോജനങ്ങൾ? ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ശേഖരിക്കാനാകും. യഥാർത്ഥ കാർഡ് നന്പർ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല. ലോയൽറ്റി കാർഡുകളും ഗിഫ്റ്റ് കാർഡുകളും ബോർഡിങ് പാസുകളും ഡിജിറ്റൽ കീകളും ഐഡികളും സിനിമാ ടിക്കറ്റുകളുമൊക്കെ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം.എന്തുകൊണ്ട് കൂടുതൽ സുരക്ഷിതം? ലോഗിൻ ചെയ്യുന്പോൾ സുരക്ഷയ്ക്കായി രണ്ട് ഘട്ട പരിശോധനയുണ്ട്. ഇനി വാലറ്റുള്ള ഫോൺ എവിടെങ്കിലും വെച്ച് മറന്നാലോ..പേടിക്കേണ്ട.. ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനമുണ്ട്. ഇനി വാലറ്റുള്ള നിങ്ങളുടെ ഫോൺ അങ്ങ് കളഞ്ഞ് പോയെന്നിരിക്കട്ടെ..എന്ത് ചെയ്യും? അതിനും വഴിയുണ്ട്. ദൂരെയിരുന്ന് ആ ഉപകരണത്തിൽ നിന്ന് ഡാറ്റ മുഴുവൻ മായിക്കാം. അതാണ് ‘റിമോട്ട് ഡാറ്റ ഡിവൈസ്’ സംവിധാനം. കാർഡിന്റെ വിശദാംശങ്ങളൊക്കെ സൂക്ഷിക്കാൻ പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ സൗകര്യവുമുണ്ട് വാലറ്റിൽ.