Monday, December 23, 2024 5:32 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Breaking
  3. ഇനി അറസ്റ്റിൽ തീരില്ല, ബാങ്ക് അക്കൗണ്ടിലും പിടിവീഴും; എംഡിഎംഎ ഇടപാടുകാരന്‍റെ അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്
ഇനി അറസ്റ്റിൽ തീരില്ല, ബാങ്ക് അക്കൗണ്ടിലും പിടിവീഴും; എംഡിഎംഎ ഇടപാടുകാരന്‍റെ അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്

Breaking

ഇനി അറസ്റ്റിൽ തീരില്ല, ബാങ്ക് അക്കൗണ്ടിലും പിടിവീഴും; എംഡിഎംഎ ഇടപാടുകാരന്‍റെ അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്

December 11, 2024/breaking

ഇനി അറസ്റ്റിൽ തീരില്ല, ബാങ്ക് അക്കൗണ്ടിലും പിടിവീഴും; എംഡിഎംഎ ഇടപാടുകാരന്‍റെ അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്

എംഡിഎംഎ ഇടപാടുകാരന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്. മയക്കുമരുന്നുമായി പിടിയിലായ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ഷഫാന്റെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.
കോഴിക്കോട്: മയക്കുമരുന്ന് ഇടപാടുകാരന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ഷഫാന്റെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. സെപ്തംബറില്‍ 481 ഗ്രാം എം.ഡി.എം.എയുമായി ഷഫാന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി പൊലീസ് കൂടുതൽ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പുപ്രകാരമാണ് ഇത്തരത്തിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കര്‍ശന നടപടി പൊലീസ് സ്വീകരിച്ചത്.


ഈ നിയമപ്രകാരം മയക്കുമരുന്ന് കേസിൽ ഉള്‍പ്പെടുന്ന പ്രതികളുടെ വസ്തുവകകളും വാഹനങ്ങളുമടക്കം കണ്ടുകെട്ടാന്‍ പൊലീസിന് നടപടി സ്വീകരിയ്ക്കാം. മയക്കുമരുന്ന് കേസുകളിൽ ലഹരിവസ്തുക്കളുമായി പ്രതികള്‍ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ നിരവധിയാണെങ്കിലും പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നടപടികള്‍ അപൂര്‍വമാണ്. സമാനമായ എൻഡിപിഎസ് കേസുകളിലും ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്‍റെ നീക്കം.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project