നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം, മികച്ച പാർലമെന്റേറിയൻ'; യെച്ചൂരിയെ അനുസ്മരിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം എന്നാണ് അനുസ്മരണ കുറിപ്പിൽ യെച്ചൂരിയെ മോദി വിശേഷിപ്പിച്ചത്.
'യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ അടയാളപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയ മണ്ഡലത്തിലുടനീളം ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവിന് പേരുകേട്ട ആളായിരുന്നു. ഈ ദുഃഖനിമിഷത്തിൽ എന്റെ ചിന്തകൾ യെച്ചൂരിയുടെ കുടുംബത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും ഒപ്പമാണ്', പ്രധാനമന്ത്രി എക്സിൽ കുറിച്ചു.