Monday, December 23, 2024 4:44 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. ട്രംപ്, സെലൻസ്കി, വില്യം രാജകുമാരൻ അടക്കം എത്തുന്നു; 850 വർഷം പഴക്കമുള്ള നോത്രാദാം പള്ളി വീണ്ടും തുറ
ട്രംപ്, സെലൻസ്കി, വില്യം രാജകുമാരൻ അടക്കം എത്തുന്നു; 850 വർഷം പഴക്കമുള്ള നോത്രാദാം പള്ളി വീണ്ടും തുറ

International

ട്രംപ്, സെലൻസ്കി, വില്യം രാജകുമാരൻ അടക്കം എത്തുന്നു; 850 വർഷം പഴക്കമുള്ള നോത്രാദാം പള്ളി വീണ്ടും തുറ

December 7, 2024/International

ട്രംപ്, സെലൻസ്കി, വില്യം രാജകുമാരൻ അടക്കം എത്തുന്നു; 850 വർഷം പഴക്കമുള്ള നോത്രാദാം പള്ളി വീണ്ടും തുറക്കുന്നു

പാരിസ്: ഫ്രാൻസിൽ പുനരുദ്ധാരണം പൂർത്തിയാക്കിയ നേത്രേദാം പള്ളി ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, ബ്രിട്ടണിലെ വില്യം രാജകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. അഞ്ച് വര്‍ഷങ്ങൾക്ക് ശേഷമാണ് തീപിടിത്തത്തിൽ നശിച്ച ഭാഗങ്ങളെല്ലാം പുനര്‍ നിര്‍മിച്ച പള്ളി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.

ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ 2019 ഏപ്രിൽ 15നാണ് വൻ തീപിടിത്തമുണ്ടായത്. 850 വർഷം പഴക്കമുള്ള കത്തീഡ്രലിലെ അഗ്നിബാധ 15 മണിക്കൂറെടുത്തായിരുന്നു നിയന്ത്രണവിധേയമാക്കിയത്. കത്തീഡ്രലിന്‍റെ മേൽക്കൂര കത്തിപ്പോയിരുന്നു. സ്തൂപിക ഒടിഞ്ഞുവീണു. പ്രസിദ്ധമായ ഗോപുരങ്ങൾക്ക് പക്ഷേ കുഴപ്പം പറ്റിയിരുന്നില്ല. കത്തീഡ്രലിൽ നടന്നുവന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടം.

യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് ധരിച്ചതെന്ന് പറയപ്പെടുന്ന മുൾക്കിരീടം ഉൾപ്പടെയുള്ള വിലയേറിയ ശേഖരങ്ങൾക്ക് കേടുപാടൊന്നും പറ്റിയില്ലെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചിരുന്നു. 1163 ൽ നിർമ്മാണം തുടങ്ങി കത്തീഡ്രൽ പൂർത്തിയാക്കിയത് 1345 ലാണ്.

നെപ്പോളിയന്റെ കിരീടധാരണമടക്കം നടന്നിട്ടുള്ള നോത്രാദാം ഫ്രാൻസിന്റെ അഭിമാനമാണ്. ഫ്രഞ്ച് വിപ്ലവത്തേയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ അതേ പ്രതാപത്തോടെ പുനർനിർമ്മിക്കുമെന്ന് അന്ന് തന്നെ ഉറപ്പുൽകിയിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project