Monday, December 23, 2024 4:54 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. 'ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്': പുതിയ ലുക്കില്‍ സുരേഷ് ഗോപി, നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍
'ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്': പുതിയ ലുക്കില്‍ സുരേഷ് ഗോപി, നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍

Local

'ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്': പുതിയ ലുക്കില്‍ സുരേഷ് ഗോപി, നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍

November 6, 2024/Local

'ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്': പുതിയ ലുക്കില്‍ സുരേഷ് ഗോപി, നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍

കൊച്ചി: പുതിയ ലുക്കില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി തന്നെയാണ് കുറേ നാളായി ഉണ്ടായിരുന്ന ലുക്ക് മാറ്റിയ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. അടുത്തകാലത്തായി സ്ഥിരമായി താടിവച്ച് പ്രത്യക്ഷപ്പെട്ടിരുന്ന സുരേഷ് ഗോപി താടിവടിച്ചാണ് പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ചിത്രം വൈറലായിരിക്കുകയാണ്.

കേന്ദ്രമന്ത്രിയായ ശേഷം സിനിമയില്‍ നിന്നും അവധിയിലാണ് താരം. സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും ചിത്രങ്ങളില്‍ അഭിനയിക്കും എന്നാണ് തൃശ്ശൂരില്‍ നിന്നും ജയിച്ച് കേന്ദ്ര സഹ മന്ത്രിയായ സുരേഷ് ഗോപി പറയുന്നത്. ഒരു കൂട്ടം ചിത്രങ്ങള്‍ താരത്തിനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ വലിയ ഇടവേളയ്ക്ക് ശേഷം താര സംഘടന അമ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ അമ്മ സംഘടന പുന:സംഘടിപ്പിക്കുന്ന കാര്യം ഗൗരവമായി തന്നെ താരം ഉയര്‍ത്തിയിരുന്നു. സംഘടന ഭാരവാഹികളായിരുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ താന്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അമ്മയെ തകര്‍ക്കാന്‍ ആര്‍ക്കും ആകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വസുദേവ് മേനോൻ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരുന്നു. ആഗസ്റ്റ് മാസത്തിലാണ് പോസ്റ്റര്‍ ഇറങ്ങിയത്.

പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പല അഭിനേതാക്കളോടും പ്രേഷകർക്കുള്ള മുൻവിധികൾ മാറ്റി മറിക്കാൻ പോന്നതായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിര്‍മ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തുതന്നെ പ്രദർശനത്തിനെത്തുന്നു. നവ്യ നായർ, പ്രാചി തെഹ്‍ലാന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ മനു സി കുമാർ, ജിത്തു കെ ജയൻ, തിരക്കഥ മനു സി കുമാർ, സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, കലാസംവിധാനം സുനിൽ കെ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, നിർമ്മാണ നിർവ്വഹണം പൗലോസ് കുറുമറ്റം, ബിനു മുരളി, പിആര്‍ഒ വാഴൂർ ജോസ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project