നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'ഇത് ശുദ്ധഭ്രാന്ത്'; പെരുമ്പാമ്പിന്‍റെ വയറ്റിൽ തലവച്ച് കിടന്ന് പുസ്തകം വായിക്കുന്ന യുവാവിന്‍റെ വീഡിയോ, വിമർശനം
പൂച്ചയും പട്ടിയും ആദിമ കാലം മുതല്‍ക്ക് തന്നെ മനുഷ്യനുമായി ഇണങ്ങിയ രണ്ട് മൃഗങ്ങളാണ്. പിന്നീടാണ് പശുക്കളെയും കുതിരകളെയും മനുഷ്യന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത്. തടി പിടിക്കാനും പിന്നീട് ആചാര, ആഘോഷങ്ങള്‍ക്കുമായി ഏഷ്യന്‍ ആനകളെയും തദ്ദേശീയര്‍ പിടികൂടി ഇണക്കി വളര്‍ത്താന്‍ തുടങ്ങി. എന്നാല്‍, ഭൂമിയിലെ എല്ലാ ജീവികളെയും ഇത്തരത്തില്‍ ഇണക്കി വളര്‍ത്താന്‍ കഴിയുമോ? അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ എന്തെങ്കിലും ധാര്‍മ്മിക പ്രശ്നങ്ങളുണ്ടോ എന്നൊക്കെയുള്ള ചോദ്യം എക്കാലത്തും വിരുദ്ധ ചേരികളെ സൃഷ്ടിച്ചു.
അതേസമയം ലോകമെങ്ങുമുള്ള മനുഷ്യർ തങ്ങളുടെ സ്വകാര്യ മൃഗശാലകളില്‍ ലഭ്യമായ എല്ലാ മൃഗങ്ങളെയും വളര്‍ത്തുന്നുമുണ്ട്. യുഎസില്‍ പെരുമ്പാമ്പുകളെ തങ്ങളുടെ അരുമകളായി വളര്‍ത്തുന്ന നിരവധി പേരുണ്ട്. അത്തരം വളര്‍ത്തുപാമ്പുകളുടെ വീഡിയോകള്‍ എക്കാലത്തും സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി.