നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: കൊല്ലം അഞ്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അഞ്ചൽ അയിലറ സ്വദേശി സുബിൻ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെ രാത്രി 11.30യോടെയായിരുന്നു അപകടം. അഞ്ചൽ പുനലൂർ റോഡിൽ അഞ്ചൽ ടൗണിന് സമീപമാണ് അപകടമുണ്ടായത്.