നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നു. ഗ്രൗണ്ട് ഹാൻഡിങ് ഏജൻസിയിലെ ഒരുവിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് സമരം. സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സമരം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചു. ബെംഗളൂരു - തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് പുറത്തിറങ്ങാനായത് 40 മിനിറ്റു ശേഷമാണ്