Monday, December 23, 2024 9:41 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Breaking
  3. കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു; നാളെ അവധി
കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു; നാളെ അവധി

Breaking

കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു; നാളെ അവധി

September 8, 2024/breaking

അലൈൻമെന്റിന്റെ തകരാർ പരിഹരിച്ചു: കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു; നാളെ അവധി

തിരുവനന്തപുരം
നഗരത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു. അലൈൻമെന്റിന്റെ തകരാർ പരിഹരിച്ചു.അൽപസമയത്തിനകം പമ്പിംഗ് പുനരാരംഭിച്ചേക്കും. അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

നാളെ നടത്താനിരുന്ന ഓണ പരീക്ഷകളും മാറ്റിവെച്ചു. നഗരസഭ പരിധിയിലെ സ്കൂളുകളിലെ പരീക്ഷയാണ് മാറ്റിയത്. അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ വാട്ടർ അതോറിറ്റിക്ക് മന്ത്രി വി ശിവൻകുട്ടി അന്ത്യശാസനം നൽകി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിർത്തി വച്ചത്.

സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടതിനെ തുടർന്ന് ആണ് ലൈനിൽ വീണ്ടും അറ്റകുറ്റ പണി നടത്തിയത്. സാങ്കേതികമായ തടസ്സങ്ങൾ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വനനതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project